ടിക് ടോകിലൂടെ യുവതിയെ അപമാനിച്ച സംഭവത്തിൽ യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയെ തുടർന്നാണ് 27കാരനായ യുവാവ് അറസ്റ്റിലായത്. പെൺകുട്ടിക്ക് നേരെ യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. | 27-year-old man arrested in UAE for molesting girl in Tik Tok
ഷാര്‍ജ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോകിലൂടെ യുവതിയെ അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്നാണ് 27കാരനായ യുവാവ് അറസ്റ്റിലായത്. പെൺകുട്ടിക്ക് നേരെ യുവാവ് ഭീഷണി മുഴക്കുകയായിരുന്നു.
യുവാവിന്റെ ഭീഷണിയെ തുടർന്ന് യുവതി ഷാർജ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ യുവാവ് അറസ്റ്റിലായി. അറസ്റ്റിലായ യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം, സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് കടുത്ത നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയോ ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതും യുഎഇയിലെ നിയമ പ്രകാരം കുറ്റകരമാണ്.
രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റകൃത്യങ്ങൾ വലുതാണെങ്കിൽ ജയില്‍ ശിക്ഷ 10 വര്‍ഷമായി വര്‍ദ്ധിക്കുകയും ചെയ്യും.
27-year-old man arrested in UAE for molesting girl in Tik Tok