ഫോണിലൂടെ ഭാര്യയുമായി വഴക്ക്; പ്രവാസി ഇന്ത്യക്കാരനായ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്പോൺസർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. | An expatriate Indian man shot himself in Kuwait after a quarrel with wife

ഫോണിലൂടെ ഭാര്യയുമായി വഴക്ക്; പ്രവാസി ഇന്ത്യക്കാരനായ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈറ്റ് സിറ്റി: ഭാര്യയുമായി ഫോണിലൂടെ വഴക്കിട്ട പ്രവാസിയായ ഇന്ത്യക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 31 വയസുള്ള യുവാവാണ് കുവൈറ്റിൽ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്പോൺസർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അർദിയയിൽ സ്പോൺസറുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ പ്രവാസി യുവാവിനെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചു. കുവൈറ്റിൽ ഇയാൾ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഫോണിലൂടെ ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയതിനു ശേഷം ഇയാൾ സ്വയം വെടി വെക്കുകയായിരുന്നു.

സ്പോൺസറുടെ എയർ ഗൺ കൈക്കലാക്കിയ ശേഷമായിരുന്നു ആത്മഹത്യ ശ്രമം. സ്പോൺസറെ ഉദ്ധരിച്ച് അറബ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രവാസി യുവാവിന്റെ നെഞ്ചിന്റെ വലതു ഭാഗത്താണ് വെടിയേറ്റത്.

An expatriate Indian man shot himself in Kuwait after a quarrel with wife

COMMENTS

Wordpress (0)
Disqus ( )