സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ മാത്രം തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്

ഒരു കൊല്ലത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം കുറഞ്ഞു. | Five and a half million expatriates have lost their jobs in Saudi Arabia in just one year

സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ മാത്രം തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്

റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ ജോലി നഷ്ടമായത് അഞ്ചര ലക്ഷം പ്രവാസികൾക്ക്. ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കൊല്ലത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം കുറഞ്ഞു.

സർക്കാർ, സ്വകാര്യ മേഖലയിൽ കഴിഞ്ഞവർഷം രണ്ടാം പാദത്തിനും ഈ വർഷം രണ്ടാം പാദത്തിനും ഇടയിൽ
5,71,333 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലകളിൽ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,74,382 പേരുടെ കുറവുണ്ടായി.

Five and a half million expatriates have lost their jobs in Saudi Arabia in just one year

COMMENTS

Wordpress (0)
Disqus (0 )