സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം

ചികിത്സയിലുള്ളവരിൽ 61 പേർ സുഖം പ്രാപിക്കുകയും ചെയ്തു. | Seven die of Covid infection in Saudi Arabia today

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത് ഏഴുപേർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഏഴുപേർ മരിച്ചത്. സൗദി ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സൗദിയിൽ ഇന്ന് പുതിയതായി 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 61 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

ഇന്ന് 55,051 ആർ ടി പി സി ആർ പരിശോധനകൾ ആണ് രാജ്യത്ത് നടന്നത്. 5,46,735 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,711 പേർ രോഗമുക്തരായി. 8,679 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

നിലവിൽ രോഗബാധിതരായി 2,345 പേർ ചികിത്സയിലുണ്ട്. 303 പേർ ഗുരുതരാവസ്ഥയിലാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. 1.6 ശതമാനമാണ് മരണനിരക്ക്.

Seven die of Covid infection in Saudi Arabia today

COMMENTS

Wordpress (0)
Disqus (0 )