കരിപ്പൂരിൽ വലിയ വിമാനത്തിനുള്ള അനുമതി; ആക്സിഡന്റ് റിപ്പോർട്ട് വ്യോമയാന മന്ത്രാലയം പഠിച്ച ശേഷമെന്ന് എയർപ്പോർട്ട് ഡയറക്ടർ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തി തുടരുന്നതായി പുതുതായി ചുമതലയേറ്റ എയർപ്പോർട്ട് ഡറക്ടർ ആർ മഹാലിംഗം

കരിപ്പൂരിൽ വലിയ വിമാനത്തിനുള്ള അനുമതി; ആക്സിഡന്റ് റിപ്പോർട്ട് വ്യോമയാന മന്ത്രാലയം പഠിച്ച ശേഷമെന്ന് എയർപ്പോർട്ട് ഡയറക്ടർ

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തി തുടരുന്നതായി പുതുതായി ചുമതലയേറ്റ എയർപ്പോർട്ട് ഡറക്ടർ ആർ മഹാലിംഗം പറഞ്ഞു. മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഏർപ്പെടുത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ശുചി മുറികൾ സ്ഥാപിക്കും ബാഗേജ്കൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയിൽ പെടുത്തിയപ്പോൾ കസ്റ്റംസ് വിഭാഗവുമായി സംസാരിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. കാർ പാർക്കിംഗ് ആവശ്യമായ മാറ്റം വരുത്തി കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തുമെന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ആക്സിഡന്റ് റിപ്പാർട്ട് വ്യാമയാന മന്ത്രാലയം പഠിച്ചതിനു ശേഷമേ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുകയുള്ളുവെന്ന് ആർ മഹാലിംഗം വ്യക്തമാക്കി. ചടങ്ങിൽ ചേംബർ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മാരായ നിത്യാനന്ദ് കമ്മത്ത് , എം പി.എം മുബഷീർ, പി.എസ് സുബിൽ , അരുൺ കുമാർ , മുൻ പ്രസിഡന്റുമാരായ എ ശ്യം സുന്ദർ, കെ.എം ഹമീദലി, പി എം മുഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.

karipur airport director clarified that large flights will be allowed only after the Ministry of Civil Aviation studies the accident report

COMMENTS

Wordpress (0)
Disqus ( )