ടിക്കറ്റെടുത്തത് ഭാര്യയുടെ പേരിൽ; യുഎഇയിൽ ഇന്ത്യക്കാരന് ഏഴുകോടിയുടെ ഭാഗ്യം

ഭാര്യ സുഗന്ധിയുടെ പേരിലാണ് മഹേഷ് ടിക്കറ്റ് എടുത്തത്. | 7 crore lottery for an Indian in the UAE through a ticket in his wife name

ടിക്കറ്റെടുത്തത് ഭാര്യയുടെ പേരിൽ; യുഎഇയിൽ ഇന്ത്യക്കാരന് ഏഴുകോടിയുടെ ഭാഗ്യം

ദുബായ്: ഇന്ത്യക്കാരനെ ഏഴു കോടിയുടെ ഭാഗ്യം തേടി വന്നത് ഭാര്യയുടെ പേരിൽ. ഷാർജയിൽ താമസിക്കുന്ന മുംബൈ സ്വദേശിക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ ലോട്ടറിയടിച്ചത്. ഏകദേശം, ഏഴു കോടിയിലധികം രൂപ. ഭാര്യ സുഗന്ധിയുടെ പേരിലാണ് മഹേഷ് ടിക്കറ്റ് എടുത്തത്.

12 സുഹൃത്തുക്കളുമായി ചേർന്നാണ് മഹേഷ് ടിക്കറ്റെടുത്തത്. അതുകൊണ്ടു തന്നെ സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും. കൂട്ടുകാരിൽ പത്തുപേർ ഇന്ത്യക്കാരും ഒരാൾ ഫിലിപ്പിനിയും ഒരാൾ ലെബനൻ സ്വദേശിയുമാണ്. കഴിഞ്ഞ 15 വർഷമായി സുഹൃത്തുക്കളോടൊപ്പം ഭാഗ്യം പരീക്ഷിക്കുന്ന മഹേഷ് ഇത്തവണ തന്റെ ഭാര്യയുടെ പേരിൽ ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, തന്റെ പേരിലെടുത്ത ടിക്കറ്റിനെ തേടി ഭാഗ്യം വന്നതിൽ സുഗന്ധി സന്തോഷവതിയാണ്. ദുബൈയ് ഡ്യൂട്ടി ഫ്രീക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 183-മത്തെ ഇന്ത്യക്കാരനാണ് മഹേഷ്.

ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ധനശേഖരന്‍ ബാലസുന്ദരം ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍ട്ട്‍സ്റ്റര്‍ ഫോര്‍ട്ടി എയ്റ്റ് XL 1200X ബൈക്ക് സ്വന്തമാക്കി. 35 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മെര്‍സിഡസ് ബെന്‍സ് ജിഎല്‍ഇ 53 4M AMG കാര്‍ സ്വന്തമാക്കിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിക്കും ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു.

7 crore lottery for an Indian in the UAE through a ticket in his wife name

COMMENTS

Wordpress (0)
Disqus (0 )