സൗദി അറേബ്യയ്ക്ക് നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം
ആക്രമണത്തിന് തയ്യാറാക്കിയ സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകളാണ് തകർത്തത്. | Attempt to attack Saudi Arabia using remote control boats
റിയാദ്: സൗദി അറേബ്യയ്ക്ക് എതിരെ യമൻ ഹൂതി സായുധ സംഘത്തിന്റെ ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ചെങ്കടലിലൂടെയാണ് ആക്രമണം നടത്തിയത്. സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി.
രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ച് സഖ്യസേന തകർത്തു. ആക്രമണത്തിന് തയ്യാറാക്കിയ സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകളാണ് തകർത്തത്. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടലിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂതി വിമതര്‍ തുടരുകയാണ്.
സ്റ്റോക്ക്ഹോം സമാധാന കരാർ അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തി ഹൂതികൾ ലംഘിക്കുകയാണെന്ന് അറബ് സഖ്യസേന പറഞ്ഞു.
Attempt to attack Saudi Arabia using remote control boats