യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആശ ശരത്തും

നേരത്തെ മലയാള സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നൈല ഉഷ എന്നിവർ യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു. | Actress Asha Sarath has been granted UAE Golden Visa

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി ആശ ശരത്തും

ദുബായ്: യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടിയും നർത്തകിയുമായ ആശ ശരത്ത്. യു എ ഇയുടെ പത്തു വർഷത്തെ ഗോൾഡൻ വിസയാണ് താരത്തിന് ലഭിച്ചത്. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആശ ശരത്ത് വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാള സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നൈല ഉഷ എന്നിവർ യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകുന്നത്. നടനും എം എൽ എയുമായ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷിന് നേരത്തെ യു എ ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. യു എ ഇയിൽ ഡോക്ടറായി സേവനം അനുഷ്ടിച്ച് വരികയാണ് ശ്രാവൺ മുകേഷ്.

Actress Asha Sarath has been granted UAE Golden Visa

COMMENTS

Wordpress (0)
Disqus ( )