സ്വദേശിവത്കരണം; കുവൈറ്റിൽ അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ

ഈ കാലയളവിൽ 10,780 സ്വദേശികളെ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കായി നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. | In Kuwait 2089 expatriates were expelled from government service in five months

സ്വദേശിവത്കരണം; കുവൈറ്റിൽ അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ മേഖലയിൽ നിന്ന് കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഒഴിവാക്കിയത് 2089 പ്രവാസികളെ. സിവിൽ സർവീസ് കമ്മീഷൻ ആണ് ഈ കണക്ക് പുറത്തുവിട്ടത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇത്രയധികം പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.

ഈ കാലയളവിൽ 10,780 സ്വദേശികളെ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കായി നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, സ്വദേശി – വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ കുവൈറ്റിൽ പുരോഗമിക്കുകയാണ്.

ഈ വര്‍ഷം മാര്‍ച്ച് 24ന് കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളിലും 71,600 പ്രവാസികളാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 17ലെ കണക്കുകള്‍ പ്രകാരം ഇത് 69,511 ആയി കുറഞ്ഞു. അതേസമയം, സ്വദേശി ജീവനക്കാരുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി ഉയരുകയും ചെയ്‍തു.

ഇക്കാലയളവില്‍ ആരോഗ്യരംഗത്തെ പ്രവാസികളുടെ എണ്ണത്തില്‍ 602 പേരുടെയും അധ്യാപക ജോലികളില്‍ 698 പേരുടെയും കുറവുണ്ടായി. അതേസമയം നിയമം, ഇസ്ലാമികകാര്യം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

In Kuwait 2089 expatriates were expelled from government service in five months

COMMENTS

Wordpress (0)
Disqus ( )