അമ്മ പഠിപ്പിച്ച വഴിയിലൂടെ മുകേഷിന്റെ മകൻ; അഭിനയമല്ല സേവനമാണ് പ്രധാനമെന്ന് ശ്രാവൺ

പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടയിൽ കോവിഡ് സേവനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരകമായത് അമ്മ സരിത നൽകിയ ഉപദേശം. | Son of actor Mukesh Shravan says service is more important than acting

അമ്മ പഠിപ്പിച്ച വഴിയിലൂടെ മുകേഷിന്റെ മകൻ; അഭിനയമല്ല സേവനമാണ് പ്രധാനമെന്ന് ശ്രാവൺ

താരപുത്രൻമാരും പുത്രിമാരും സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുമ്പോൾ സൗദി അറേബ്യയിൽ ഒരാൾ കോവിഡ് സേവനങ്ങളുടെ മുൻനിര പോരാളിയാണ്. മറ്റാരുമല്ല, നടനും എം എൽ എയുമായ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ്. റാസൽഖൈമയിലെ മുൻനിര കോവിഡ് പോരാളിയാണ് ശ്രാവൺ. പറഞ്ഞാൽ തീരാത്തത്ര കോവിഡ് അനുഭവങ്ങളാണ് ഈ ചെറിയ കാലയളവു കൊണ്ട് ഡോക്ടർ ശ്രാവൺ മുകേഷ് നേടിയെടുത്തത്.

മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രാവൺ ഇക്കാര്യങ്ങളെക്കുറിച്ച് മനസ് തുറന്നത്. കോവിഡിന്റെ ആദ്യകാലങ്ങളിൽ ഉറങ്ങാൻ കഴിഞ്ഞത് മൂന്നോ നാലോ മണിക്കൂർ മാത്രം. നാട് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സമയത്ത് അഭിനയമല്ല, ഇപ്പോൾ വേണ്ടത് സേവനമാണെന്ന് മനസിൽ ഉറപ്പിച്ചത് അമ്മയുടെ ഉപദേശം കേട്ട്. പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടയിൽ കോവിഡ് സേവനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരകമായത് അമ്മ സരിത നൽകിയ ഉപദേശം.

അതിനെക്കുറിച്ച് ശ്രാവൺ പറയുന്നത് ഇങ്ങനെ, ‘മമ്മിയാണ് എന്റെ അടുത്ത് പറഞ്ഞത് ഇപ്പോൽ ആക്ടിംഗ് അല്ല പ്രധാനം. ആളുകളെ സേവിക്കാൻ ഒരു അവസരമുള്ളപ്പോൾ അതിലാണ് സന്തോഷമുണ്ടായിരിക്കുക എന്ന്. അതുകൊണ്ട് ഇതിന് പോകുക എന്നു പറഞ്ഞു. ഡോക്ടറായിട്ട് ജോലി ചെയ്യ്. നമുക്ക് അത് എന്തായാലും ദൈവം തരും. പക്ഷേ, ഇപ്പോൾ നിന്നെ ആവശ്യം ഇതിനാണ്’ എന്ന് മമ്മി പറഞ്ഞതു കേട്ടാണ് ഡോക്ടർ ജോലി തുടർന്നതെന്ന് ശ്രാവൺ വ്യക്തമാക്കുന്നു.

അതേസമയം, യു എ ഇയിലെ അനുഭവത്തിൽ നിന്ന് അറിഞ്ഞ അന്താരാഷ്ട്രപരമായ കാര്യങ്ങളെക്കുറിച്ച് അച്ഛനുമായി സംസാരിക്കാറുണ്ടെന്നും ശ്രാവൺ പറഞ്ഞു. ഇതിനിടെ, ശ്രാവൺ നായകനായുള്ള തമിഴ് സിനിമ ഷൂട്ടിംഗിന് സജ്ജമാണ്. എന്നാൽ, കോവിഡ് പൂർണമായും നിയന്ത്രണവിധേയമായതിനു ശേഷമേ സിനിമയിലേക്ക് കടക്കുന്നുള്ളൂ എന്ന ഉറച്ച തീരുമാനത്തിലാണ് ശ്രാവൺ. യു എ ഇ ഗോൾഡൻ വിസ ഉടമ കൂടിയാണ് അദ്ദേഹം. ഈ വീഡിയോ ശ്രാവൺ തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്. ‘അമ്മയ്ക്കായി’ എന്ന് കുറിച്ചാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

Son of actor Mukesh Shravan says service is more important than acting

COMMENTS

Wordpress (0)
Disqus (0 )