‘രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ സത്യം പറയാതിരിക്കാനാവില്ല’: മന്ത്രി വീണ ജോർജിനെ പ്രശംസിച്ച് സന്ദീപ് ജി വാര്യർ

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. | BJP Spokesperson Sandeep G Warrier praises Health Minister Veena George

‘രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ സത്യം പറയാതിരിക്കാനാവില്ല’: മന്ത്രി വീണ ജോർജിനെ പ്രശംസിച്ച് സന്ദീപ് ജി വാര്യർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ പ്രശംസിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിക്കെതിരെ പരാതിയുമായി യു പ്രതിഭ എം എൽ എ രംഗത്ത് എത്തിയിരുന്നു. വിളിച്ചാൽ ആരോഗ്യമന്ത്രി ഫോൺ എടുക്കാറില്ലെന്ന് ആയിരുന്നു പരാതി.

എന്നാൽ, വ്യക്തിപരമായ ഒരു അനുഭവം പറയട്ടെ എന്നു പറഞ്ഞായിരുന്നു സന്ദീപ് ജി വാര്യരുടെ കുറിപ്പ്. ഒന്നു രണ്ടു മാസം മുമ്പ് ഷൊർണൂരിൽ അഡ്മിറ്റ് ചെയ്ത ഒരു രോഗിയുടെ ആവശ്യത്തിനായി താൻ ഫോൺ വിളിച്ചിരുന്നെന്നും എന്നാൽ മന്ത്രി ആദ്യം ഫോൺ എടുത്തില്ലെന്നും പക്ഷേ, പിന്നീട് തിരിച്ചു വിളിച്ചെന്നും വ്യക്തമാക്കുന്നു സന്ദീപ് ജി വാര്യർ. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്,

‘ബഹു.ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന നിലയിൽ ഒരു വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നു. വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ. ഒന്നു രണ്ടു മാസം മുമ്പാണ് . തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാൻ ബഹു. മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. എടുത്തില്ല. മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും. ഞാനത് കാര്യമാക്കിയില്ല. അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാൻ അവർ ശ്രമിക്കുകയും ചെയ്തു .തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.’

BJP Spokesperson Sandeep G Warrier praises Health Minister Veena George

COMMENTS

Wordpress (0)
Disqus (0 )