സന്തോഷവാർത്ത: മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഫലം വേണ്ട
അബുദാബി ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. | No Covid test results are required to enter Abu Dhabi from other emirates
ദുബായ്: അബുദാബിയിലേക്ക് യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിന് ഇനിമുതൽ പി സി ആർ പരിശോധനാഫലം വേണ്ട. അബുദാബി ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
തീരുമാനം ഞായറാഴ്ച മുതൽ നിലവിൽ വരും. ഇതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാകും. നിലവിൽ അബുദാബിയിൽ പരിശോധനയുടെ 0.2 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്.
നിലവിൽ എമിറേറ്റിലെ പൊതുവിടങ്ങളിൽ പ്രവേശിക്കാൻ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിക്കണമെന്ന നിബന്ധനയുണ്ട്. എല്ലാ പരിപാടികളും നിരീക്ഷിക്കുന്നത് തുടരുമെന്നും പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടി പാലിക്കാൻ ശ്രദ്ധിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
No Covid test results are required to enter Abu Dhabi from other emirates