ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

മമ്മൂട്ടി യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ ഗോൾഡൻ വിസ സ്വീകരിച്ച് മകൻ ദുൽഖർ സൽമാനും | After Mammootty got the UAE golden visa Dulquer Salman also got the golden visa

ആദ്യം മമ്മൂട്ടി; പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ദുൽഖർ സൽമാനും

അബുദാബി: മമ്മൂട്ടി യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ ഗോൾഡൻ വിസ സ്വീകരിച്ച് മകൻ ദുൽഖർ സൽമാനും. അബുദാബി സാംസ്‌കാരിക – വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്.

ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ്. മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്.

അബുദാബി സാംസ്‌കാരിക – വിനോദ സഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.

നടിയും അവതാരകയുമായ നൈല ഉഷ, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

AAfter Mammootty got the UAE golden visa Dulquer Salman also got the golden visa

COMMENTS

Wordpress (0)
Disqus ( )