ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗ്
നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. | Amit Narang appointed as the next Ambassador of India to the Sultanate of Oman
മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ നിയമിച്ചത്. നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
2001 ഐ എഫ് എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ ഒമാൻ അംബാസഡർ ആയിരുന്ന മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. മുനു മഹാവർ 1996 ഐ എഫ് എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
രണ്ടുപേരും എത്രയും പെട്ടെന്നു തന്നെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Amit Narang appointed as the next Ambassador of India to the Sultanate of Oman