പാണക്കാട് ഷാഹുൽ ഹമീദ് അവാർഡ് കൊയിലാണ്ടി NIARCന് സമ്മാനിച്ചു

NRI അത്തോളി ഫോറത്തിന്റെ നേതൃത്വത്തിൽ ജീവ കാരുണ്യ പ്രവർത്തകൻ പാണക്കാട് ഷാഹുൽ ഹമീദ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

പാണക്കാട് ഷാഹുൽ ഹമീദ് അവാർഡ് കൊയിലാണ്ടി NIARCന് സമ്മാനിച്ചു

അത്തോളി : NRI അത്തോളി ഫോറത്തിന്റെ നേതൃത്വത്തിൽ ജീവ കാരുണ്യ പ്രവർത്തകൻ പാണക്കാട് ഷാഹുൽ ഹമീദ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഹമീദിന്റെ പേരിലുള്ള പ്രഥമ അവാർഡ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ആശ്രയ കേന്ദ്രം കൊയിലാണ്ടി നിയാർക്കിലെ പ്രവർത്തകർ ഏറ്റുവാങ്ങി.

അനുസ്മരണ ചടങ്ങ് എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബാ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുരസ്ക്കാരം ജമീല കാനത്തിൽ നിന്ന് നിയാർക്ക് ജനറൽ സെക്രട്ടറി ടി.കെ മുഹമ്മദ് യുനസ് ഏറ്റുവാങ്ങി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് അനുസ്മരണ പ്രഭാഷണം നടത്തി.

എഴുത്തുകാരൻ ബഷീർ തിക്കോടി പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രശസ്തി പത്രം ഡോ. എം.കെ. മുനീർ എംഎൽഎയും എൻആർഐ മുൻ സെക്രട്ടറി ടി.കെ മോഹനൻ പൊന്നാട ചാർത്തി. കെ.കെ മൊയ്തീൻ കോയ, സാജിദ് കോറോത്ത്, ഷഹനാസ് ഹമീദ് എന്നിവർ സംസാരിച്ചു.

അത്തോളി എൻആർഐ ഫോറം ഭാരവാഹി അമീർ അലി സ്വാഗതവും എൻ ആർ ഐ ഫോറം വൈസ് പ്രസിഡന്റ് ഒടുക്കിൽ ഹിഫ്സുൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Panakkad Shahul Hameed Award was presented to Koyilandy Niarc

COMMENTS

Wordpress (0)
Disqus (0 )