കരിപ്പൂർ വിമാനാപകടം: എയർപോർട്ട് തകരാറല്ലന്ന് റിപ്പോർട്ട്; വൈഡ് ബോഡി വിമാനം വൈകരുതെന്ന് Malabar Chamber

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയക്ക് Malabar Chamber നിവേദനം നൽകി

കരിപ്പൂർ വിമാനാപകടം: എയർപോർട്ട് തകരാറല്ലന്ന് റിപ്പോർട്ട്; വൈഡ് ബോഡി വിമാനം വൈകരുതെന്ന് Malabar Chamber

കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിന് കാരണം എയർപ്പോർട്ട് റൺവേയിലെതല്ലന്ന് വ്യോമയാന മന്ത്രാലയത്തിന്റെയും എയർപ്പോർട്ട് അതോററ്റിയുടെ റിപ്പോർട്ട് നിർത്തി വെച്ച വൈഡ് ബോഡി വിമാന കമ്പനികൾക്ക് അനുകലമാണ് ഈ സാഹചര്യത്തിൽ വൈഡ് ബോഡി വിമാനങ്ങൾ എത്രയും വേഗം സർവ്വീസ് തുടങ്ങണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

സർവ്വീസ് പുന:രാഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയക്ക് മലബാർ ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് ഈ മെയിൽ വഴി നിവേദനം നൽകി. നിലവിൽ കോവിഡ് സാഹചര്യത്തിൽ വിമാന സർവ്വീസ് കുറവാണെങ്കിലും കൂടുതൽ ഇളവുകൾ എത്തുന്നതോടെ രാജ്യാന്തര സർവീസുകൾ വർദ്ദിപ്പിക്കും.

വൈഡ് ബോഡി വിമാന സർവ്വീസ് തുടങ്ങുന്നതോടെ പ്രവാസികളുടെ യാത്ര സൗകര്യം കൂടുതൽ മെച്ചപ്പെടും. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. കോവിഡ് സാഹചര്യത്തിൽ തകർന്നു പോയ മലബാറിലെ സമസ്ഥ മേഖലയ്ക്കും ഇത് പുത്തൻ ഉണർവ്വ് നൽകുമെന്ന് മലബാർ ചേംബർ വിലയിരുത്തി.

Malabar Chamber of Commerce urges wide-body aircraft to start service as soon as possible

COMMENTS

Wordpress (0)
Disqus (0 )