പ്രവാസികൾക്ക് സന്തോഷവാർത്ത; സൗദി അറേബ്യയിൽ എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

സൗദിയിലെ ക്വാറന്റീൻ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. | Discount on quarantine for those arriving in Saudi Arabia

പ്രവാസികൾക്ക് സന്തോഷവാർത്ത; സൗദി അറേബ്യയിൽ എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയിൽ എത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കും സന്തോഷവാർത്ത. സൗദിയിലെ ക്വാറന്റീൻ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

വാക്സിൻ സ്വീകരിക്കാത്തവരും സൗദി അംഗീകാരമുള്ള കോവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് എത്തിയാൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം കൈയിൽ കരുതണം.

അതേസമയം, സൗദിയിൽ എത്തിയാൽ അഞ്ചു ദിവസം മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും. ഇത്തരത്തിലുള്ളവർ രണ്ട് പി സി ആർ പരിശോധനകൾക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലേത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തേത് ക്വാറന്റീന്റെ അഞ്ചാം ദിവസവും.

അഞ്ചാം ദിവസം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആണ് ഫലമെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം. നേരത്തെ സൗദിയിൽ ഏഴു ദിവസമായിരുന്നു ക്വാറന്റീൻ. സെപ്തംബർ 23 ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ വ്യവസ്ഥ നിലവിൽ വരും.

Discount on quarantine for those arriving in Saudi Arabia

COMMENTS

Wordpress (0)
Disqus ( )