പിതാവിനെ കുത്തിക്കൊന്ന മയക്കുമരുന്നിന് അടിമയായ മകനെ UAEയിൽ വധശിക്ഷയ്ക്ക് വിധിച്ചു
36 കുത്ത് കുത്തി പിതാവിനെ കൊലപ്പെടുത്തിയ എമിറാറ്റി യുവാവ് പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച സഹോദരന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. | Drug addict son sentenced to death for killing his father in UAE
അൽ-ഐൻ: പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എമിറാറ്റി യുവാവിന് വധശിക്ഷ വിധിച്ച്
അൽ ഐൻ ക്രിമിനൽ കോടതി. 36 കുത്ത് കുത്തി പിതാവിനെ കൊലപ്പെടുത്തിയ എമിറാറ്റി യുവാവ് പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച സഹോദരന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.
കക്ഷികൾ മാപ്പ് നിരസിച്ചതിനെ തുടർന്ന് പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അന്വേഷണവും സാക്ഷികളുടെ മൊഴിയും അനുസരിച്ച് യുവാവ് തന്റെ പിതാവിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു.
ചിലപ്പോഴൊക്കെ പിതാവ് പണം നൽകിയെങ്കിലും ചിലപ്പോഴൊക്കെ വിസമ്മതിക്കുകയും ചെയ്തു. പിന്നീടാണ്, തന്റെ മകൻ സൈക്കോ ആക്ടീവ് വസ്തുക്കൾ വാങ്ങാൻ പണം ഉപയോഗിച്ചുവെന്ന് പിതാവ് അറിഞ്ഞത്. മയക്കുമരുന്ന വാങ്ങാൻ പിതാവ് പണം നൽകാതിരുന്നപ്പോൾ എല്ലാം മകൻ പിതാവിനെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. മയക്കുമരുന്ന് ദുരുപയോഗ കേസിലെ മുൻ പ്രതി കൂടിയാണ് ഇയാൾ.
കഴിഞ്ഞ റമദാൻ മാസത്തിൽ തറാവീഹ് പ്രാർത്ഥനയ്ക്ക് ശേഷമാണ് കുറ്റകൃത്യം നടന്നത്. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന വ്യാജേന പ്രതി പിതാവിനെ മുറ്റത്തേക്ക് വിളിക്കുകയായിരുന്നു. കൃത്യമായ അകലത്തിൽ പിതാവ് എത്തിയ ഉടൻ പ്രതി 36 തവണ പിതാവിനെ കുത്തുകയായിരുന്നു. മുറിയുടെ ബാൽക്കണിയിൽ നിന്ന് കൊണ്ട് സംഭവം കണ്ട സഹോദരൻ താഴേക്ക് പാഞ്ഞെത്തുകയും കാറിൽ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, പ്രതി സ്വന്തം വാഹനത്തിൽ ഈ വാഹനത്തിന്റെ യാത്ര തടസപ്പെടുത്തുകയായിരുന്നു.
ഇതിനിടെ രണ്ടാമത്തെ സഹോദരൻ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു. അതേസമയം, ആശുപത്രിയിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അൽ ഐനിലെ ഫാമിലി പ്രോസിക്യൂഷൻ ആസൂത്രിതമായ കൊലപാതകത്തിന് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇര പ്രതിയുടെ പിതാവായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, മയക്കുമരുന്ന് ഉപയോഗത്തിന്റെ താൽക്കാലിക ഭ്രാന്തിന്റെ സ്വാധീനത്തിലാണ് പ്രതി കുറ്റം ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു.
Drug addict son sentenced to death for killing his father in UAE