Bahrain | പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശുപാര്‍ശ

പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പാര്‍ലമെന്‍റി​െന്‍റ സര്‍വീസ്​ കമ്മിറ്റിയാണ്​ മുന്നോട്ട്​ വെച്ചത്

Bahrain | പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശുപാര്‍ശ

മനാമ: പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. ഇക്കാര്യം സര്‍ക്കാരി​​െന്‍റ പരിഗണനയിലാണെന്ന്​ സോഷ്യല്‍ ഇന്‍ഷുറന്‍സ്​ ഒാര്‍ഗനൈസേഷന്‍ (എസ്​.​െഎ.ഒ) അധികൃതര്‍ പ്രാദേശിക പത്രത്തോട്​ വെളിപ്പെടുത്തി.

പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം അഹ്​മദ്​ അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്‍റി​െന്‍റ സര്‍വീസ്​ കമ്മിറ്റിയാണ്​ മുന്നോട്ട്​ വെച്ചത്​. പ്രവാസികളെയും മിലിട്ടറി പെന്‍ഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി പ്രതിവര്‍ഷം 200 മില്യണ്‍ ദിനാര്‍ നേടാന്‍ കഴിയുമെന്ന്​ എസ്​.​െഎ.ഒ അറിയിച്ചു.

ശുപാര്‍ശ അനുസരിച്ച്‌​ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിമാസം നിശ്​ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക്​ അടക്കണം. സേവനം അവസാനിക്കു​മ്പോള്‍ ഇവര്‍ക്ക്​ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

പെന്‍ഷന്‍ ഫണ്ടി​ല്‍ മതിയായ നിക്ഷേപം ഉറപ്പ്​ വരുത്തുന്നതിന്​ പ്രവാസികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്​ എം.പിമാരും ആവശ്യപ്പെട്ടിരുന്നു. ബഹ്​റൈനികളല്ലാത്തവര്‍ക്ക്​ സോഷ്യല്‍ ഇന്‍ഷുറന്‍സ്​ നിര്‍ത്തലാക്കിയ 1977ലെ നിയമം പിന്‍വലിക്കണമെന്നും ഇവര്‍ ആവ​ശ്യപ്പെടുന്നു. അതുവരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെന്‍ഷന്‍ ഫണ്ടി​െന്‍റ പരിധിയില്‍ വന്നിരുന്നു.

പുതിയ ശുപാര്‍ശ അനുസരിച്ച്‌​ ചുരുങ്ങിയ വിരമിക്കല്‍ പ്രായം 55 വയസായാണ്​ നിജ​പ്പെടുത്തിയിരിക്കുന്നത്​. തൊട്ടുമുമ്പുള്ള അഞ്ച്​ വര്‍ഷത്തെ ശരാശരി ശമ്പളം അടിസ്​ഥാനമാക്കിയായിരിക്കും പെന്‍ഷന്‍ കണക്കാക്കുക.

Recommended to provide pension to expatriates in Bahrain

COMMENTS

Wordpress (0)
Disqus ( )