യു എ ഇയിൽ കൗമാരക്കാർക്ക് പാർട്ട്ടൈം ജോലി ചെയ്യാം; നിബന്ധനകൾ അംഗീകരിച്ച് മാത്രം

വിദ്യാർത്ഥികൾ താമസവിസ ഉള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. | Permission to work part time for teenagers between the ages of 15 and 18 in the UAE

യു എ ഇയിൽ കൗമാരക്കാർക്ക് പാർട്ട്ടൈം ജോലി ചെയ്യാം; നിബന്ധനകൾ അംഗീകരിച്ച് മാത്രം

യു എ ഇ: പതിനഞ്ചു വയസിനും പതിനെട്ട് വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ യു എ ഇയിൽ അനുമതി. ഇതിന്റെ വിശദാംശങ്ങൾ യു എ ഇ പ്രഖ്യാപിച്ചു. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് ആറുമാസം വരെയോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് അനുമതി.

വിദ്യാർത്ഥികൾ താമസവിസ ഉള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. കൂടാതെ, വിദ്യാർത്ഥികൾക്ക് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ട്രയിനിംഗ് പെർമിറ്റ് ഉണ്ടായിരിക്കണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ വജെഹ്നി ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതു കൂടാതെ തസ്ഹീൽ സർവീസ് സെന്ററുകളിലും അപേക്ഷ ലഭിക്കും.

ഓവർടൈം, അപകടകരമായ ജോലി, അവധി ദിവസങ്ങളിലെ ജോലി, രാത്രി ജോലികൾ എന്നിവയ്ക്ക് അനുമതിയില്ല. കൂടാതെ, കുട്ടികൾക്ക് ആരോഗ്യ – തൊഴിൽ സുരക്ഷയെക്കുറിച്ച് മതിയായ പരിശീലനം നൽകുകയും ചെയ്യണം.

കുട്ടികൾക്ക് ഒരു ദിവസം ആറു മണിക്കൂർ ജോലി, ഒരു മണിക്കൂർ ഇടവേള എന്നിവയാണ് തൊഴിലുടമ പാലിക്കേണ്ട നിബന്ധനകൾ. കരാർ കാലയളവ് പൂർത്തിയാക്കിയാൽ തൊഴിൽ മികവ് വ്യക്തമാക്കിയുള്ള സർട്ടിഫിക്കറ്റ് നൽകണം.

Permission to work part time for teenagers between the ages of 15 and 18 in the UAE

COMMENTS

Wordpress (0)
Disqus ( )