രണ്ടുവർഷം മുമ്പ് ടിക്-ടോക് വഴി പരിചയപ്പെട്ടു; ഒടുവിൽ യുവതിയെ കോഴിക്കോട് എത്തിച്ച് കൂട്ടബലാത്സംഗം, രണ്ടുപേർ അറസ്റ്റിൽ

അത്തോളി കൊളിയോട്ട്താഴം കവലയിൽ മീത്തൽ കെ എം അജ്നാസ്, ഇടത്തിൽത്താഴം നടുവിൽപൊയിൽ വീട്ടിൽ എൻ പി ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. | Two arrested for gang-rape a woman in Kozhikode

രണ്ടുവർഷം മുമ്പ് ടിക്-ടോക് വഴി പരിചയപ്പെട്ടു; ഒടുവിൽ യുവതിയെ കോഴിക്കോട് എത്തിച്ച് കൂട്ടബലാത്സംഗം, രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെത്തിച്ച് ഹോട്ടലിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അത്തോളി കൊളിയോട്ട്താഴം കവലയിൽ മീത്തൽ കെ എം അജ്നാസ്, ഇടത്തിൽത്താഴം നടുവിൽപൊയിൽ വീട്ടിൽ എൻ പി ഫഹദ് എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വർഷം മുമ്പ് ടിക് – ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രണയം നടിച്ച് അജ്നാസ് കോഴിക്കോട് എത്തിക്കുകയായിരുന്നു. ബുധനാഴ്ച കോഴിക്കോട് എത്തിയ യുവതിയെ അജ്നാസും ഫഹദും ചേർന്ന് കാറിൽ ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ചു. പിന്നീട് യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി നാലുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

ക്രൂരപീഡനത്തിന് ഇരയായ യുവതി അബോധാവസ്ഥയിലായി. യുവതിക്ക് ശ്വാസതടസം ഉണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രതികൾ തന്നെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതി ഡോക്ടർമാരോട് പീഡനവിവരം പറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തുകയും കേസ് എടുക്കുകയുമായിരുന്നു.

മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹോട്ടലിൽ ഓൺലൈൻ വഴി മുറി ബുക്ക് ചെയ്യാൻ അജ്നാസ് നൽകിയ വിലാസം കേന്ദ്രീകരിച്ച് ആയിരുന്നു അന്വേഷണം. അതേസമയം, രണ്ടു പ്രതികളെ ഇനിയും പിടി കൂടാനുണ്ട്.

Two arrested for gang-rape a woman in Kozhikode

COMMENTS

Wordpress (0)
Disqus ( )