തിരുവനന്തപുരത്ത് മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ച നിലയില്‍; ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും

ഭാര്യയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ വ്യക്തമായ തെളിവുകള്‍ ലഭ്യമാകു എന്ന് പൊലീസ്

തിരുവനന്തപുരത്ത് മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ച നിലയില്‍; ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരത്ത് അമ്പൂരിയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെല്‍വ മുത്തുവാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് അയല്‍വാസി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഇതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം ആരാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭാര്യയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭ്യമാകു എന്ന് പൊലീസ് അറിയിച്ചു.

man found dead inside his house in Thiruvananthapuram

COMMENTS

Wordpress (0)
Disqus (0 )