‘പേൾ’ രജിസ്ട്രേഷന് തുടക്കമായി; പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ നോർക്ക റൂട്ട്സ് മുഖേന രൂപം നൽകി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്. | Interest free loan up to rupees two lakhs for expatriates through Kudumbasree

‘പേൾ’ രജിസ്ട്രേഷന് തുടക്കമായി; പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ

തിരുവനന്തപുരം: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ‘പ്രവാസി ഭദ്രത നാനോ’ പദ്ധതിയായ പേൾ (പ്രവാസി ഒൻട്രപ്രനർഷിപ്പ് ഓഗ്മെന്റേഷൻ ആൻഡ് റിഫോർമേഷൻ ഓഫ് ലൈവ് ലി ഹുഡ്സ്) രജിസ്ട്രേഷനു തുടക്കമായി.
പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ നോർക്ക റൂട്ട്സ് മുഖേന രൂപം നൽകി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

അതാതു പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീയുടെ സി ഡി എസ് ഓഫീസിൽ നിന്നോ കൂടുംബശ്രീ വെബ്സൈറ്റ് ലിങ്കിൽ നിന്നോ ആപ്ലിക്കേഷൻ ഫോമും മറ്റു വിവരങ്ങളും ലഭിക്കും. www.kudumbashree.org/pearl എന്ന വെബ്സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ ഫോം ലഭിക്കും.

അപേക്ഷ നൽകേണ്ടത് അതാത് സി ഡി എസിലാണ്. സംരംഭക പരിശീലനം ആവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കുടുംബശ്രീ ജോബ് പോർട്ടലിലും രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

സംരംഭത്തിന്റെ ആകെ പദ്ധതിത്തുകയുടെ 75 ശതമാനമോ പരമാവധി രണ്ടു ലക്ഷം രൂപയോ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് പലിശരഹിത വായ്പയായി നൽകുക. ശേഷിക്കുന്ന 25ശതമാനം തുക ഗുണഭോക്താക്കൾ വഹിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും ഗുണഭോക്താക്കളാകാം.

Interest free loan up to rupees two lakhs for expatriates through Kudumbasree

COMMENTS

Wordpress (0)
Disqus (0 )