കൊല്ലം സ്വദേശിനി സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു

കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ ആണ് മരിച്ചത്. 52 വയസ് ആയിരുന്നു. | Kollam native Vijayamma died of Covid infection in Saudi Arabia

കൊല്ലം സ്വദേശിനി സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊല്ലം സ്വദേശിനിയായ വീട്ടമ്മ കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു. കോവിഡ് രോഗ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ ആണ് മരിച്ചത്. 52 വയസ് ആയിരുന്നു.

ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് വിജയമ്മയ്ക്ക് കോവിഡ് ബാധിച്ചത്. തുടർന്ന്, ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു.

ഖമീസ് മുശൈത്തിൽ കാർ വർക് ഷോപ്പ് നടത്തുന്ന ഭർതത്താവിന്റെ അടുത്തേക്ക് രണ്ടുവർഷം മുമ്പ് ആയിരുന്നു വിജയമ്മ സന്ദർശക വിസയിൽ എത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. കിരൺ, അശ്വതി എന്നിവരാണ് മക്കൾ.

തുടർ നടപടികൾ പൂർത്തീകരിച്ചു വരികയാണ്.

Kollam native Vijayamma died of Covid infection in Saudi Arabia

COMMENTS

Wordpress (0)
Disqus ( )