പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഷറഫിയയിലെ സ്വന്തം മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. | Expatriate Keralite found dead at residence in Jiddah

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷറഫിയയിലെ താമസസ്ഥലത്താണ് മലപ്പുറം സ്വദേശി മുജീബ് മേടാപ്പിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശിയാണ്. 48 വയസ് ആയിരുന്നു.

ഷറഫിയയിലെ സ്വന്തം മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുമ്പ് മകളുടെ വിവാഹം നടന്നിരുന്നെങ്കിലും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ പച്ചക്കറി വിൽപന നടത്തി വരികയായിരുന്നു. കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻകുട്ടിയുടെയും മറിയകുട്ടിയുടെയും മകനാണ്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

Expatriate Keralite found dead at residence in Jiddah

COMMENTS

Wordpress (0)
Disqus (0 )