മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലപ്പുറം സ്വദേശിക്ക് ഒരു ലക്ഷം ഡോളർ

മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്മാനാണ് 100, 000 ഡോളർ സമ്മാനമായി ലഭിച്ചത്. | Malappuram native wins one lakh dollar in Muscat duty free lottery

മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലപ്പുറം സ്വദേശിക്ക് ഒരു ലക്ഷം ഡോളർ

മസ്‌കത്ത്: മസ്കത്ത് ഡ്യൂട്ടി ഫ്രീ നടത്തിവരുന്ന ക്യാഷ് ആൻഡ് കാർ നറുക്കെടുപ്പിൽ ഒരു ലക്ഷം ഡോളർ സമ്മാനം ലഭിച്ചത് മലപ്പുറം സ്വദേശിക്ക്. മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്മാനാണ് 100, 000 ഡോളർ സമ്മാനമായി ലഭിച്ചത്. കൊല്ലം സ്വദേശിക്ക് ആണ് ലെക്സസ് കാർ സമ്മാനമായി ലഭിച്ചത്.

മസ്കത്ത് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയികളായവർക്ക് അധികൃതർ സമ്മാനങ്ങൾ കൈമാറി. കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാർ നാരായണ കുറുപ്പിന് ആണ് ലെക്സസ് കാർ സമ്മാനമായി ലഭിച്ചത്.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. നറുക്കെടുപ്പ് മസ്കത്ത് നഗരസഭ അധികൃതരുടെ നിരീക്ഷണത്തിൽ ആയിരുന്നു നടന്നത്. മസ്കത്ത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മുൻകാലങ്ങളിൽ മലയാളികളും വിജയികളായിട്ടുണ്ട്.

അതേസമയം, ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കളില്‍ 60 ശതമാനം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, സമ്മാനത്തുകയിൽ 50 ശതമാനം വൃദ്ധസദനത്തിനായി നീക്കി വെക്കാനാണ് ആലോചിക്കുന്നതെന്ന് മലപ്പുറം സ്വദേശി മുജീബ് പറഞ്ഞു. മസ്കത്ത് ഡ്യൂട്ടി ഫ്രീ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോബ് മാരിയറ്റ് അഭിനന്ദിച്ചു.

Malappuram native wins one lakh dollar in Muscat duty free lottery

COMMENTS

Wordpress (0)
Disqus (0 )