അമേരിക്കയിലെ കേരളാ കലോത്സവം – 21 സമാപിച്ചു

സിനിമാ താരം ഭാവന, വിജയ്‌ ബാബു, ഗോപിസുന്ദര്‍ എന്നിവര്‍ ഓണ്‍ ലൈനായി മത്സരാര്‍ത്ഥികള്‍ക്ക്​ ആശംസകള്‍ നേര്‍ന്നു

അമേരിക്കയിലെ കേരളാ കലോത്സവം – 21 സമാപിച്ചു

ചിക്കാഗോ: മലയാളികളടക്കമുള്ള കുട്ടികളുടെ കലവസനകള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ അമേരിക്കയിലെ മാമാങ്കമായ കേരളാ കലോല്‍വം 21 സമാപിച്ചു. അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്. എസ്. ചിക്കാഗോ എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് കേരളാ കലോല്‍സവം 2021 സംഘടിപ്പിച്ചത്.

മുന്നു വീതം കലപ്രതിഭാകളെയും കലതിലകത്തെയുമാണ് തിരഞ്ഞെടുത്തത്. കേരളാ സര്‍ക്കാര്‍ നടത്തി വരുന്ന യുവജനോത്സവത്തിന്‍റെ മാതൃകയിലാണ് കേരളാ കലോല്‍സവം 2021 സംഘടിപ്പിച്ചത്. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കുട്ടികളുടെ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ സംഘടന അവസര മൊരുക്കുകയെന്നാണ് ലക്ഷ്യമിടുന്നത്.

കൊറോണയെന്ന മഹാമാരിയുടെ കാലത്ത് വീടുകളില്‍ ഒതുങ്ങേണ്ടിവന്ന കുട്ടികളുടെ കലാ വാസനകള്‍ അവതരിപ്പിക്കാനുള്ള മത്സര വേദിയായി ഓണ്‍ ലൈന്‍ സംവിധാനത്തിലുടെയാണ് കേരളാ കലോത്സവം 2021 സംഘടിപ്പിച്ചത്.

സിനിമാ താരം ഭാവന, വിജയ്‌ ബാബു, ഗോപിസുന്ദര്‍ എന്നിവര്‍ ഓണ്‍ ലൈനായി മത്സരാര്‍ത്ഥികള്‍ക്ക്​ ആശംസകള്‍ നേര്‍ന്നു. പ്രസിദ്ധ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

സീനിയര്‍ വിഭാഗത്തില്‍ ഹരികൃഷ്ണ (ഫ്ലോറിഡ,), ജുനിയര്‍ വിഭാഗത്തില്‍ അദ്വൈദ് സുജയ് (കാലിഫോര്‍ണിയ), സബ് ജൂനിയര്‍ വിഭാഗത്തില്‍ കീരത്തന്‍ വാര്യര്‍ (ടെക്സാസ്) എന്നിവരെ കലപ്രതിഭായയും, സീനിയര്‍ വിഭാഗത്തില്‍ ആശ്വതി മേനോന്‍ (കാലിഫോര്‍ണിയ), നയോമിക കിരണ്‍ (വിസ്കോണ്‍സന്‍), വേദിക രോഹിത് (വെര്‍ജീനിയ) എന്നിവരെ കലാതിലകമായും തിരഞ്ഞെടുത്തു.ഓണ്‍ലൈന്‍ വോട്ടിങ്ങിലുടെ ഏറ്റവും കുടുതല്‍ പോയന്‍റ് നെടുന്നവര്‍ക്ക് പ്രത്യേക അംഗീകാരവും ഉണ്ടയിരിക്കും. വിജയികളുടെ സാക്ഷിപത്രവും ഫലകവും തപാല്‍ വഴി അവരുടെ വസതിയില്‍ എത്തിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ദേവി ജയന്‍, യോഗേഷ് വിജയന്‍ , ശ്യാം എരമല്ലൂര്‍, ശ്രീവിദ്യാ വിജയന്‍ , ജയന്‍ മുളങ്ങാട്, ആതിര ഗോപിനാഥ്‌ തുടങ്ങിയവരാണ് പരിപാടിയുടെ നടത്തിപ്പിനു മുന്‍കൈയെടുത്തവര്‍. പരിപാടിയുടെ നടത്തിപ്പുകള്‍ പ്രത്യേകം തയാറാക്കിയ വെബ് സൈറ്റ് വഴിയാണ്. കുടുതല്‍ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. www.keralakalolsavam.us

kerala kalolsavam 2021 conducted in america

COMMENTS

Wordpress (0)
Disqus (0 )