ലേബർ ക്യാംപുകളിൽ മാസ്ക് ഉപയോഗിക്കണം; നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ഇരുന്നാല്‍ 3000 ദിർഹമാണ് പിഴ ഇടാക്കുക

ലേബർ ക്യാംപുകളിൽ മാസ്ക് ഉപയോഗിക്കണം; നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

ലേബർ ക്യാംപുകളിൽ കഴിയുന്നുവര്‍ മാസ്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്ന് ദുബായ് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 5000 ദിർഹം (ഒരു ലക്ഷം ഇന്ത്യൻ രൂപ ) പിഴയാണ് നിയമം ലംഘിച്ചാല്‍ ഈടാക്കുക.

ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിയില്‍ നിന്നോ നടത്തിപ്പുകാരില്‍ നിന്നോ പിഴ ഈടാക്കും. ക്യാംപുകളിൽ മാസ്കും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. കൂടാതെ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ഇരുന്നാല്‍ 3000 ദിർഹമാണ് പിഴ ഇടാക്കുക.

പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണം അല്ലങ്കില്‍ പിഴ ഈടാക്കും. എന്നാൽ വാഹനത്തില്‍ ഡ്രൈവർ മാത്രമാണ് ഉള്ളതെങ്കില്‍ ചെറിയ ഇളവുണ്ട്. കുടുംബത്തിലെ അംഗങ്ങളും അവരുടെ അടുത്തവരും വീട്ടുജോലിക്കാരും മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കിലും ഇളവ് ലഭിക്കും.

മാളുകളില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഇല്ലാതിരിക്കുകയോ, പരിധിയിലധികം ആളുകള്‍ക്ക് പ്രവേശനം നല്‍കുകയോ, സാമൂഹിക അകലം പാലിക്കാതെ ഇരിക്കുകയോ, സ്ഥാപനങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുകയോ ചെയ്താല്‍ ഷോപ്പിങ് മാളുകളില്‍ നിന്ന് 20,000 ദിർഹമാണ് പിഴ ഈടാക്കും.

കൂടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് 10,000 ദിർഹ പിഴ ആടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോഫി ഷോപ്പുകൾ, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാസ്ക് മാറ്റാം. ശ്വസന തടസ്സമുള്ളവർക്ക് മാസ്ക് മാറ്റാന്‍ അനുമതിയുണ്ട്. എന്നാല്‍ മാസ്ക് മാറ്റണം എങ്കില്‍ ഇത് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കെെയില്‍ കരുതണം.

യുഎഇയിൽ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ

കായിക പരിശീലനത്തില്‍ ആണെങ്കില്‍ മാസ്ക് വേണ്ട. വൈദ്യ പരിശോധനാ സമയത്തും മാസ്ക് നിര്‍ബന്ധമില്ല. ഭിന്നശേഷിക്കാര്‍ക്കും, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, കൊവിഡ് നിയന്ത്രങ്ങള്‍ എടുത്ത് മാറ്റികൊണ്ടിരിക്കുകയാണ് യുഎഇ. പള്ളികളില്‍ നമസ്കാരത്തിനായി കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്‍കി.

നമസ്കരിക്കുന്ന സമയത്ത് വ്യക്തികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്നു നിയമം ഇത് ഒന്നര മീറ്ററായി കുറച്ചു. പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തിറക്കിയത്. മരണവീടുകളി‍ ഇനി മുതല്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മരണപ്പെട്ടയാള്‍ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെങ്കില്‍ മാത്രമാണ് ഈ ഇഴല് ലഭിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്കും, സർക്കാർ സ്കൂൾ വിദ്യാർഥികള്‍ക്കും, അധ്യാപകര്‍ക്കും മാസത്തിൽ ഒരിക്കൽ സൗജന്യമായി പിസിആർ പരിശോധന നടത്താന്‍ സൗകര്യമെരുക്കുമെന്ന് ശീയ ദുരന്ത നിവാരണ സമിതി അധികൃതർ അറിയിച്ചു. 12 വയസ്സുള്ള വാക്സിന്‍ എടുത്തവരും. 12 വയസ്സിന് താഴെ വാക്സിന്‍ എടുക്കാത്തവരും മാസത്തിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണം എന്നാണ് പുതിയ നിയമം.

Mask must be used in Dubai labor camps otherwise will charge a fine of Rs 1 lakh

COMMENTS

Wordpress (0)
Disqus ( )