യുഎഇയിൽ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ

മാസത്തിൽ ഒരിക്കൽ സൗജന്യമായി പി സി ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കുമെന്ന് യു എ ഇ ദേശീയ ദുരന്ത നിവാരണ സമിതി അധികൃതർ. | Free PCR for students and school staff in UAE

യുഎഇയിൽ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗജന്യ പിസിആർ

ദുബായ്: യു എ ഇയിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ എന്നിവർക്കെല്ലാം സൗജന്യമായി പി സി ആർ പരിശോധന. മാസത്തിൽ ഒരിക്കൽ സൗജന്യമായി പി സി ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കുമെന്ന് യു എ ഇ ദേശീയ ദുരന്ത നിവാരണ സമിതി അധികൃതർ.

സ്കൂളുകളിൽ പോയി പഠിക്കുന്ന വാക്സിൻ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ ആഴ്ചയിൽ ഒരിക്കൽ പി സി ആർ പരിശോധന നടത്തണം. വാക്സിൻ എടുക്കാത്ത 12 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളും 12 വയസിനു മുകളിലുള്ള വാക്സിൻ എടുത്ത വിദ്യാർത്ഥികളും മാസത്തിൽ ഒരിക്കൽ പി സി ആർ പരിശോധന നിർബന്ധമായും നടത്തിയിരിക്കണം.

യു എ ഇയിലെ 90 ശതമാനം വിദ്യാഭ്യാസ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാണ്. സ്കൂൾ വിദ്യാർത്ഥികളിൽ 36 ശതമാനവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

Free PCR for students and school staff in UAE

COMMENTS

Wordpress (1)
Disqus ( )