അല്ലിമോൾക്ക് ഇന്ന് പിറന്നാൾ; മകളുടെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും
മകൾ അലംകൃതയുടെ പിറന്നാൾ ദിനത്തിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും പുതിയ ചിത്രം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മകളുടെ പുതിയ ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. മകൾ അലംകൃതയുടെ പിറന്നാൾ ദിനത്തിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും പുതിയ ചിത്രം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മകളുടെ ചിത്രം പങ്കുവെച്ച് വളരെ ഹൃദയഹാരിയായ കുറിപ്പാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ‘ജന്മദിനാശംസകൾ മകളേ!! നിന്നെക്കുറിച്ച് ഓർത്ത് മമ്മയും ഡാഡയും അഭിമാനിക്കുന്നു. പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എല്ലായ്പ്പോഴും ജിജ്ഞാസുവായി തുടരുകയും എല്ലായ്പ്പോഴും വലിയ സ്വപ്നങ്ങൾ കാണുകയും ചെയ്യട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷം, ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, നീ ആരായിരിക്കുന്നുവോ അതിനെ ഞങ്ങൾ സ്നേഹിക്കുന്നു’ – മകൾക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വളരെ അപൂർവമായി മാത്രമേ പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളൂ. മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം വ്യക്തമല്ലായിരിക്കും. എന്നാൽ, ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.
Actor Prithviraj Sukumaran and wife Supriya Menon shares daughter Alankrita new pic on her birthday