വാക്സിനേഷൻ നിർബന്ധമില്ല; 18 വയസിനു താഴെയുള്ള കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കുവൈറ്റിലേക്ക് വരാം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിക്കുമെന്ന കാര്യത്തിൽ മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾ ഉറപ്പു നൽകേണ്ടതുണ്ട്. | Children below 18 years can enter Kuwait without vaccination

വാക്സിനേഷൻ നിർബന്ധമില്ല; 18 വയസിനു താഴെയുള്ള കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കുവൈറ്റിലേക്ക് വരാം

കുവൈറ്റ് സിറ്റി: പതിനെട്ടു വയസിനു താഴെയുള്ള കുട്ടികൾ വാക്സിൻ എടുത്തിട്ടില്ലെങ്കിലും കുവൈറ്റിലേക്ക് വരാം. എന്നാൽ, കുവൈറ്റിൽ എത്തിയതിനു ശേഷം വാക്സിൻ എടുക്കുമെന്ന് പ്രതിജ്ഞയെടുക്കണം. കുവൈറ്റിൽ താമസമാക്കിയിരിക്കുന്ന കുട്ടികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിക്കുമെന്ന കാര്യത്തിൽ മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾ ഉറപ്പു നൽകേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ, ഹോ ക്വാറന്റീൻ എന്നിവ പാലിക്കുകയും ചെയ്യണം.

അംഗീകാരം ലഭിച്ച രണ്ടു ഡോസ് വാക്സിനുകളും എടുക്കാത്തവർത്ത് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ഇതുവരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചൈനീസ് വാക്സിനും റഷ്യൻ വാക്സിനും എടുത്തവർ മൂന്നാമത്തെ ഡോസ് കൂടി എടുക്കേണ്ടതാണ്.

Children below 18 years can enter Kuwait without vaccination

COMMENTS

Wordpress (0)
Disqus (0 )