ഒമാനിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് നിർദ്ദേശം

കുട്ടികളുടെ റെസിഡന്റെ കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. | All Indian students in Oman are required to carry resident card

ഒമാനിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് നിർദ്ദേശം

മസ്ക്കറ്റ്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് കെ ജി ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണ്.

കുട്ടികളുടെ റെസിഡന്റെ കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. നേരത്തെ 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരുന്നു റെസിഡന്റ് കാർഡ് നിർബന്ധം. അതുകൊണ്ട് തന്നെ നിരവധി കുട്ടികൾക്ക് റെസിഡന്റ് കാർഡ് എടുത്തിട്ടില്ല.

ഈ മാസം ഒമ്പതിനു മുമ്പ് കാർഡ് കോപ്പി കൈമാറണമെന്ന് കാട്ടി ഇന്ത്യൻ സ്കൂൾ അധികൃതർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, എന്തെങ്കിലും മറ്റു തടസങ്ങളുള്ള കുട്ടികൾക്ക് റെസിഡന്റ് കാർഡ് എടുക്കാൻ പരമാവധി ഒരു മാസത്തെ സമയപരിധിയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

ഇനിമുതൽ സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിന് റെസിഡന്റ് കാർഡ് നിർബന്ധമായിരിക്കും. സ്കൂളുകൾ രക്ഷിതാക്കൾക്ക് റെസിഡന്റ് കാർഡ് എടുക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയത് ഈ മാസം അഞ്ചാം തിയതിയാണ്. പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ റെസിഡന്റ് കാർഡുകൾ ബന്ധപ്പെട്ട അധികൃതർക്ക് ഇ-മെയിൽ ആയി അയയ്ക്കുകയോ സൈറ്റിൽ അപ് ലോഡ് ചെയ്യുകയോ ചെയ്യണം.

വാക്സിനേഷന്റെ സമയത്ത് റെസിഡന്റ് കാർഡ് നിർബന്ധമാക്കിയിരുന്നു. ഈ സമയത്ത് നിരവധി പേർ പെട്ടെന്ന് കാർഡ് എടുത്തിരുന്നു. സ്കൂളുകൾ പൂർണമായി തുറക്കുന്നതിന്റെ ഭാഗമായി വാക്സിനേഷൻ നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

All Indian students in Oman are required to carry resident card

COMMENTS

Wordpress (0)
Disqus ( )