ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 37 ശതമാനമായി കുറഞ്ഞു

ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് പുറത്തുവിട്ടത്. | Expatriate population declines in Oman

ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 37 ശതമാനമായി കുറഞ്ഞു

മസ്കറ്റ്: ഒമാനിലെ പ്രവാസി ജനസംഖ്യയിൽ കാര്യമായ കുറവ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് പുറത്തുവിട്ടത്.

സെപ്റ്റംബർ നാലു വരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷം വിദേശികളാണ്. കോവിഡ് മഹാമാരി വന്നതിനു പിന്നാലെ വിദേശ ജനസംഖ്യ 37 ശതമാനമായാണ് കുറഞ്ഞത്.

2017 ഏപ്രിൽ 22ന് ആകെ ജനസംഖ്യയുടെ 46 ശതമാനമായിരുന്നു രാജ്യത്തെ വിദേശീയരുടെ ജനസംഖ്യ. എന്നാൽ, കോവിഡ് മഹാമാരി എത്തിയത് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലു വരെയുള്ള രണ്ടാഴ്ചയിലെ കണക്ക് മാത്രം നോക്കിയാൽ 17, 912 പ്രവാസികൾ ഒമാൻ വിട്ടതായാണ് റിപ്പോർട്ട്.

ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ കണക്ക് അനുസരിച്ച് 11.02 ലക്ഷം പ്രവാസികൾ സ്വകാര്യ മേഖലയിലും 39,306 പേർ സർക്കാർ മേഖലയിലും ജോലി ചെയ്യുന്നുണ്ട്.

ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളുള്ളത് മസ്കറ്റ് ഗവർണറേറ്റിലാണ്. ഇവിടെ താമസിക്കുന്നത് 5.28 ലക്ഷം ആളുകളാണ്. പ്രവാസി ജനസംഖ്യയിൽ നോർത്ത് അൽ ബത്തിന ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ദോഫാർ മൂന്നാം സ്ഥാനത്തുമാണ്.

Expatriate population declines in Oman

COMMENTS

Wordpress (0)
Disqus (0 )