യുഎഇയില്‍ ഇന്ന് 977 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

നിലവിൽ രാജ്യത്ത് 8,357 കോവിഡ് രോഗികളാണ് ഉള്ളത്. | 977 Covid case confirmed in UAE today

യുഎഇയില്‍ ഇന്ന് 977 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

ദുബായ്: ഇന്ന് 977 പേർക്കാണ് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ – പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു.

അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 1314 പേർ സുഖം പ്രാപിച്ചു. ഇതു വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് ആകെ 7,24,240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ തന്നെ
7,13,835 പേർ സുഖം പ്രാപിച്ചപ്പോൾ 2,048 പേർ മരണത്തിന് കീഴടങ്ങി.

പുതിയതായി നടത്തിയ 2,85,614 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
നിലവിൽ രാജ്യത്ത് 8,357 കോവിഡ് രോഗികളാണ് ഉള്ളത്.

977 Covid case confirmed in UAE today

COMMENTS

Wordpress (0)
Disqus ( )