ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ
ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ | Air India with new suggestions For those traveling to Bahrain
മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റിനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ. റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ മാറ്റിയ സാഹചര്യത്തിലാണ് ബഹ്റിനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിർദ്ദേശങ്ങൾ.
ഇന്ത്യയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ സെപ്റ്റംബർ മൂന്നിനാണ് ബഹ്റിൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും വാക്സിൻ സ്വീകരിക്കാത്തവരുമായ യാത്രക്കാർ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ ടി പി സി ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരേക്കണ്ടത്.
ബഹ്റിനിൽ റഡിഡൻസ് പെർമിറ്റ് ഉള്ളവർ, ബഹ്റിൻ പൗരൻമാർ, ബോർഡിങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക് വിസ, വിസിറ്റ് വിസ, ഇ-വിസ) എന്നിവർക്ക് ബഹ്റിനിലേക്ക് വരാം.
എന്നാൽ, വാക്സിൻ പൂർണമായും ജി സി സി രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആർ ടി പി സി ആർ ടെസ്റ്റ് ആവശ്യമില്ല. ഇവർ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം.
രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂർണമായി വാക്സിൻ സ്വീകരിച്ചവരായി ബഹ്റിനിൽ കണക്കാക്കുന്നത്.
Air India with new suggestions For those traveling to Bahrain