വാക്സിൻ പൂർത്തീകരിച്ച യാത്രക്കാരാണോ? അബുദാബിയിൽ ക്വാറന്റീൻ ഇളവ് പ്രാബല്യത്തിൽ

വാക്സിൻ എടുക്കാത്തവരും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്തവരും പത്തു ദിവസത്തെ ക്വാറന്റീൻ പാലിക്കണം. | Quarantine exemption for passengers who have completed the vaccine takes effected in Abu Dhabi

വാക്സിൻ പൂർത്തീകരിച്ച യാത്രക്കാരാണോ? അബുദാബിയിൽ ക്വാറന്റീൻ ഇളവ് പ്രാബല്യത്തിൽ

അബുദാബി: വാക്സിൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ഇളവ് പ്രാബല്യത്തിൽ. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ട രാജ്യത്തു നിന്ന് വരുന്നവർക്കും വാക്സിൻ പൂർത്തീകരിച്ചവർക്കും ഇനിമുതൽ അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല.

എന്നാൽ, വാക്സിൻ എടുക്കാത്തവരും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്തവരും പത്തു ദിവസത്തെ ക്വാറന്റീൻ പാലിക്കണം. ഏതായാലും, ക്വാറന്റീനിലെ ഈ ഇളവ് പ്രഖ്യാപനം നാട്ടിൽ നിന്ന് എത്തുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്.

നേരത്തെ, നാട്ടിൽ നിന്ന് രണ്ട് വാക്സിൻ എടുത്ത് എത്തിയവർക്ക് പോലും പത്തു ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് കൂടാതെ മൂന്നു തവണ പി സി ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വന്നിട്ടുണ്ട്.

ക്വാറന്റീനിൽ ഇളവ് ലഭിക്കേണ്ട യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം. ഇത്തിഹാസ് എയർവേസ് ആണ് ഇത്തരത്തിലൊരു നിർദ്ദേശം ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്.

അതേസമയം, വാക്സിനേഷൻ സ്വീകരിച്ചവരും അല്ലാത്തവരും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പി സി ആർ പരിശോധനാഫലം കാണിക്കണം. ഇത്തരത്തിൽ പി സി ആർ പരിശോധനാഫലം കാണിക്കേണ്ടത് നിർബന്ധമാണ്.

Quarantine exemption for passengers who have completed the vaccine takes effected in Abu Dhabi

COMMENTS

Wordpress (0)
Disqus ( )