അഫ്ഗാനിസ്താനിലേക്ക് ദുരിതാശ്വാസ സഹായവുമായി ഖത്തറും ബഹ്റൈനും
ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്ച കാബൂളിലെത്തി
താലിബാന് ഭരണംപിടിച്ചതിനുപിന്നാലെ അടിമുടി അനിശ്ചിതത്വത്തിലായ അഫ്ഗാനിസ്താനിലേക്ക് ദുരിതാശ്വാസ സഹായം നൽകി ഖത്തറും ബഹ്റൈനും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്ച കാബൂളിലെത്തി. അഫ്ഗാനിലെ ഖത്തര്‍ അംബാസഡര്‍ സഈദ് ബിന്‍ മുബാറക് അല്‍ ഖയാറീെന്റ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങി.
അഫ്ഗാെന്റ പുനര്‍നിര്‍മാണത്തിലും സമാധാന പുനഃസ്ഥാപനത്തിലും നിരന്തരമായി ഇടപെട്ട ഖത്തറിെന്റ മറ്റൊരു ശ്രദ്ധേയമായ നീക്കമായിരുന്നു ദുരിതാശ്വാസ സഹായങ്ങള്‍. അരി, പഞ്ചസാര, ഉപ്പ്, ഗോതമ്ബ്, കുട്ടികള്‍ക്കുള്ള ഭക്ഷ്യ പദാര്‍ഥങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ 17 ടണ്‍ വസ്തുക്കളുമായാണ് ഞായറാഴ്ച ആദ്യ വിമാനം കാബൂളിലെത്തിയത്.
10,000ത്തോളം കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയതാണിത്. ഖത്തര്‍ ഫണ്ട് ഫോര്‍ െഡവലപ്മെന്റ്, ഖത്തര്‍ ചാരിറ്റി നേതൃത്വത്തിലായിരുന്നു ഇവ എത്തിച്ചത്. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ ദോഹയില്‍നിന്നും ദുരിതാശ്വാസ വസ്തുക്കളും വഹിച്ചുള്ള വിമാനങ്ങള്‍ കാബൂളിലെത്തും.
ഏറ്റുമുട്ടലുകളുടെയും കുടിയൊഴിയലിേന്റയും ബാക്കിപത്രമെന്നോണം തകര്‍ന്ന ഹാമിദ് കര്‍സായി വിമാനത്താവളത്തിെന്റ അറ്റകുറ്റപ്പണികള്‍ ഖത്തറിെന്റ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിെന്റ നേതൃത്വത്തിലാണ് വിമാനത്താവളത്തിെന്റ പുനര്‍നിര്‍മാണം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര ചാരിറ്റി ദിനത്തില്‍ അഫ്ഗാനിസ്താന് സഹായവുമായി ബഹ്റൈന്‍. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് മുഖേനയാണ് മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കം അവശ്യവസ്തുക്കള്‍ അടങ്ങിയ സഹായം അയച്ചത്. സഹോദര, സുഹൃദ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായം. മുന്‍കാലങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ബഹ്റൈന്‍ മുന്നിട്ടിറങ്ങിയിരുന്നു.
Qatar and Bahrain send relief aid to Afghanistan