കുവൈറ്റില്‍ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും

സീനിയോറിറ്റിക്കും നഴ്സുമാരുടെ പദവിക്കും ആനുപാതികമായിട്ട് ആയിരിക്കും അലവൻസ് വർദ്ധന. 450 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെ അലവൻസിൽ വർദ്ധന ഉണ്ടാകും. | Allowances for nurses working in the government sector in Kuwait will be increased

കുവൈറ്റില്‍ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ അലവൻസ് വർദ്ധിപ്പിക്കും. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇക്കാര്യം തീരുമാനിച്ചത്. സീനിയോറിറ്റിക്കും നഴ്സുമാരുടെ പദവിക്കും ആനുപാതികമായിട്ട് ആയിരിക്കും അലവൻസ് വർദ്ധന. 450 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെ അലവൻസിൽ വർദ്ധന ഉണ്ടാകും.

അതേസമയം, കഴിഞ്ഞയിടെ പ്രഖ്യാപിച്ച എക്സലന്‍റ് വര്‍ക്ക് അവാർഡുകളുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ
https://grievance.moh.gov. kw/bonus/ എന്ന പോർട്ടൽ വഴി പരാതി നൽകണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരാതി നൽകുന്നതിനുള്ള സമയപരിധി സെപ്തംബർ 16 ആണ്.

എക്സലന്റ് റേറ്റിങ് 2020ൽ കിട്ടിയവർക്കും അച്ചടക്ക നടപടികൾക്ക് വിധേയരായിട്ടില്ലാത്തവർക്കുമാണ് പരാതി നൽകാൻ യോഗ്യതയുള്ളത്. സ്വീകരിക്കുന്ന പരാതികളിൽ 24 മണിക്കൂറിനകം എസ് എം എസ് ആയി അറിയിപ്പ് ലഭിക്കുന്നതാണ്.

Allowances for nurses working in the government sector in Kuwait will be increased

COMMENTS

Wordpress (0)
Disqus ( )