കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്ക് എതിരെ നടപടിയെന്ന് യുഎഇ

യു എ ഇയിൽ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ അധ്യാപകരും സ്കൂൾ ജീവനക്കാരും കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു. | UAE Authorities says action will take agaisnt teachers who refuse to take the Covid vaccine

കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്ക് എതിരെ നടപടിയെന്ന് യുഎഇ

അബുദാബി: കോവിഡ് വാക്സിൻ എടുക്കാൻ ബോധപൂർവം വിസമ്മതിക്കുന്ന യു എ ഇയിലെ പബ്ലിക് സ്കൂൾ അധ്യാപകർക്ക് എതിരെ നടപടി എടുക്കുമെന്ന് അധികൃതർ. എല്ലാ അധ്യാപകർക്കും വാക്സിനേഷൻ നിർബന്ധമാണ്. എന്നാൽ, വാക്സിൻ എടുക്കാൻ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി നേടിയവർക്ക് വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കുന്നതാണ്.

യു എ ഇയിൽ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ അധ്യാപകരും സ്കൂൾ ജീവനക്കാരും കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു. പതിനാറു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമാണ്.

ഇവരെ കൂടാതെ രക്ഷിതാക്കൾ ഉൾപ്പെടെ മറ്റാരെങ്കിലും സ്കൂൾ പരിസരങ്ങളിൽ പ്രവേശിക്കണമെങ്കിൽ അവർക്കും വാക്സിനേഷൻ നിർബന്ധമാണ്. എന്നാൽ, ആരോഗ്യവകുപ്പ് അധികൃതരിൽ നിന്ന് വാക്സിനേഷൻ എടുക്കുന്ന കാര്യത്തിൽ ഇളവ് ലഭിച്ചവർക്ക് ഇതിലും ഇളവ് ലഭ്യമാണ്.

കോവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.

UAE Authorities says action will take agaisnt teachers who refuse to take the Covid vaccine

COMMENTS

Wordpress (0)
Disqus ( )