പ്രവാസികൾക്ക് സന്തോഷവാർത്ത; വാക്സിൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ വേണ്ട

യു എ ഇയിൽ അബുദാബിയിൽ മാത്രമായിരുന്നു നിലവിൽ ക്വാറന്റീൻ നിർബന്ധമായിരുന്നത്. | For fully Vaccinated International passengers Abu Dhabi lifts quarantine rules

പ്രവാസികൾക്ക് സന്തോഷവാർത്ത; വാക്സിൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ വേണ്ട

അബുദാബി: വാക്സിൻ എടുത്ത ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. വാക്സിൻ എടുത്ത ശേഷം അബുദാബിയിൽ എത്തുന്നവർക്ക് ഇനി ക്വാറന്റീൻ ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം നേരത്തെ ഉണ്ടായിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ആണ് പുതിയ നിർദ്ദേശം ഉപകാരപ്രദമാകുക. സെപ്റ്റംബർ അഞ്ചുമുതൽ തീരുമാനം നിലവിൽ വരും.

യു എ ഇയിൽ അബുദാബിയിൽ മാത്രമായിരുന്നു നിലവിൽ ക്വാറന്റീൻ നിർബന്ധമായിരുന്നത്. വാക്സിൻ എടുക്കാത്തവർക്ക് പത്തു ദിവസവും വാക്സിൻ എടുത്തവർക്ക് ഏഴു ദിവസവും ആയിരുന്നു ക്വാറന്റീൻ. അതേസമയം, വാക്സിൻ എടുക്കാത്തവർ പത്തു ദിവസത്തെ ക്വാറന്റീനിൽ തുടരണം. ക്വാറന്റീനിൽ കഴിയുന്നവർ ഒമ്പതാം ദിവസം പി സി ആർ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം.

എന്നാൽ, വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അബുദാബിയിൽ എത്തി നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധന നിർബന്ധമാണ്. റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിബന്ധനകൾ ബാധകമാണ്.

അതേസമയം, മറ്റ് എമിറേറ്റുകളായ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധനാഫലം വരുന്നതു വരെ മാത്രമാണ് ക്വാറന്റീൻ.

For fully Vaccinated International passengers Abu Dhabi lifts quarantine rules

COMMENTS

Wordpress (0)
Disqus ( )