NEET 2021 | ഊദ് മേത്ത ഇന്ത്യൻ സ്കൂൾ യുഎഇയിലെ പരീക്ഷാകേന്ദ്രം

സെപ്റ്റംബർ 12ന് ആണ് ഇത്തവണത്തെ നീറ്റ് പരീക്ഷ. ഉച്ചയ്ക്ക് 12.30 മുതൽ 03.30 വരെയാണ് പരീക്ഷ. | NEET 2021 Oudh Mehta Indian School is Exam Center in UAE

NEET 2021 | ഊദ് മേത്ത ഇന്ത്യൻ സ്കൂൾ യുഎഇയിലെ പരീക്ഷാകേന്ദ്രം

ദുബായ്: ഇത്തവണത്തെ നീറ്റ് പരീക്ഷയുടെ യു എ ഇ പരീക്ഷാകേന്ദ്രം നിശ്ചയിച്ചു. ഊദ് മേത്ത ഇന്ത്യൻ ഹൈസ്കൂൾ ആയിരിക്കും നീറ്റ് പരീക്ഷാ കേന്ദ്രമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സെപ്റ്റംബർ 12ന് ആണ് ഇത്തവണത്തെ നീറ്റ് പരീക്ഷ. ഉച്ചയ്ക്ക് 12.30 മുതൽ 03.30 വരെയാണ് പരീക്ഷ.

രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും സ്കൂളിലേക്കുള്ള പ്രവേശന സമയം. വിദ്യാർത്ഥികൾക്ക് ഊദ് മേത്ത സെന്റ് മേരീസ് പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ് നമ്പർ 4,5,6 എന്നിവ വഴി
സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയും. 12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

രാവിലെ 09.30 മുതൽ 12 മണി വരെയുള്ള സമയത്ത് വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡുമായി റിപ്പോർട്ട് ചെയ്യണം.

പാർക്കിങ് സൗകര്യം കുറവായതിനാൽ കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമേ രക്ഷിതാക്കൾക്ക് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. neet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡിൽ പാസ്പോർട് സൈസ് ഫോട്ടോ പതിപ്പിക്കണം.

അഡ്മിറ്റ് കാർഡിന് ഒപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രൊഫോമയിൽ പോസ്റ്റ് കാർഡ് സൈസ് കളർ ചിത്രം പതിക്കണം. ഇത് പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്റർക്ക് കൈമാറണം. ഫോട്ടോ പതിപ്പിച്ച പ്രൊഫോമയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

NEET 2021 Oudh Mehta Indian School is Exam Center in UAE

COMMENTS

Wordpress (0)
Disqus (0 )