വാരിയംകുന്നൻ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും വാരിയംകുന്നത്ത് ഹാജി ഹിന്ദുവിരുദ്ധനാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. | Director Aashiq Abu and Actor Prithviraj withdrew from Variamkunnan Movie

വാരിയംകുന്നൻ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

കൊച്ചി: പ്രഖ്യാപിച്ചപ്പോൾ തന്നെ ഏറെ ചർച്ചയായ ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറി. നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞവർഷം ജൂണിൽ ആയിരുന്നു സംവിധായകൻ ആഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചത്. 1921 ലെ മലബാർ വിപ്ലവത്തിലെ പ്രധാനി ആയിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ ആയിരുന്നു സിനിമയാക്കാൻ തീരുമാനിച്ചത്. എന്നാൽ, സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണത്തിന് ഇരയായിരുന്നു.

സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും വാരിയംകുന്നത്ത് ഹാജി ഹിന്ദുവിരുദ്ധനാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പൃഥ്വിരാജിനും കുടുംബത്തിനും എതിരെ സൈബർ ആക്രമണം നടന്നു.

കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ ആയിരുന്നു ചിത്രം നിർമിക്കുന്നത് എന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ സംവിധായകൻ ആഷിഖ് അബുവിനും നിർമാണ പങ്കാളിത്തം ഉണ്ടായിരുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി ഹർഷദ്, റമീസ് എന്നിവരെ പ്രഖ്യാപിച്ചെങ്കിലും റമീസ് പിന്നീട് പിൻമാറിയിരുന്നു. ചില മുൻകാല സോഷ്യൽമീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടതോടെ ആയിരുന്നു റമീസ് പിൻമാറിയത്.

Director Aashiq Abu and Actor Prithviraj withdrew from Variamkunnan Movie

COMMENTS

Wordpress (0)
Disqus (0 )