‘ഇതാ വഴി മാറിയോടുന്നു’; പ്രേക്ഷകർ കാത്തിരുന്ന ‘ഹോം’ സിനിമയിലെ ഗാനമെത്തി

ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു 'ഇതാ വഴി മാറിയോടുന്നു' എന്ന ഗാനം. | Itha Vazhi Maariyodunnu Video Song Home Movie by Rojin Thomas released in YouTube

‘ഇതാ വഴി മാറിയോടുന്നു’; പ്രേക്ഷകർ കാത്തിരുന്ന ‘ഹോം’ സിനിമയിലെ ഗാനമെത്തി

ഇത്തവണത്തെ ഓണക്കാലത്ത് മലയാളികളുടെ സിനിമയായി മാറിയത് ‘ഹോം’ ആയിരുന്നു. റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, ജോണി ആന്റണി, വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഹോം’ സിനിമ ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ആയിരുന്നു റിലീസ് ചെയ്തത്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ‘ഇതാ വഴി മാറിയോടുന്നു’ എന്ന ഗാനം. സൈക്കോളജിസ്റ്റ് ആയ ഫ്ലാങ്ക്ളിന്റെ (വിജയ് ബാബു) ക്ലിനിക്കിൽ എത്തിയ ഒലിവർ ട്വിസ്‌റ്റ് (ഇന്ദ്രൻസ്) ഡോക്ടർക്കൊപ്പം ചികിത്സയുടെ ഭാഗമായുള്ള തായ് ചി ചെയ്തു തുടങ്ങുമ്പോൾ തുടങ്ങുന്ന ഗാനം വരികൾ കൊണ്ടും സംഗീതം കൊണ്ടും സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

വീഡിയോ സോംഗ് ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തർ ഇപ്പോൾ ആരാധകർക്കായി യു ട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ മാത്രം നോക്കിയാൽ മതി ഈ പാട്ടിനു വേണ്ടി പ്രേക്ഷകർ എത്രത്തോളം കാത്തിരിക്കുകയായിരുന്നു എന്നറിയാൻ.

ചില കമന്റുകൾ ഇങ്ങനെ, ‘കുറെ ദിവസമായി ഇത് official ഇറങ്ങാൻ കാത്തിരിക്കുന്നു’, സിനിമ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടപെട്ട പാട്ടായിരുന്നു ഇത്.. ഇന്ദ്രൻസേട്ടൻ.’, ‘Searched for this song 100 times finally’, – ഇങ്ങവെ വീഡിയോ സോംഗിന് താഴെയെത്തിയ കമന്റുകൾ.

Itha Vazhi Maariyodunnu Video Song Home Movie by Rojin Thomas released in YouTube

COMMENTS

Wordpress (0)
Disqus ( )