വിശാലിന്റെ പുതിയ ചിത്രം നിർമിക്കുന്നത് നായക നടന്മാരായ ഉറ്റ സുഹൃത്തുക്കൾ

ഇനിയും പേരിട്ടിട്ടില്ലാത്ത (#വിശാൽ32) ഈ സിനിമയിലെ നായിക തെലുങ്ക് - തമിഴ് താരം സുനൈനയാണ്. | Vishal new film is being produced by Ramana and Nanda under the banner of Rana Productions

വിശാലിന്റെ പുതിയ ചിത്രം നിർമിക്കുന്നത് നായക നടന്മാരായ ഉറ്റ സുഹൃത്തുക്കൾ

വിശാൽ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ
ചെന്നൈയിൽ തുടങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത (#വിശാൽ32) ഈ സിനിമയിലെ നായിക തെലുങ്ക് – തമിഴ് താരം സുനൈനയാണ്.
തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കൾ, രമണയും നന്ദയും ചേർന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

സൺ ടി വി യിലെ ജനപ്രിയ പരിപാടിയായിരുന്നു “നാം ഒരുവർ” നിർമ്മിച്ച് മിനിസ്ക്രീനിൽ വിജയം നേടിയ ഇരുവരും വിശാൽ32 ലൂടെ ബിഗ് സ്ക്രീനിൽ നിർമ്മാതാക്കളാവുകയാണ്. നവാഗതനായ ഏ. വിനോദ്കുമാറാണ് രചനയും സംവിധാനവും.

ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അണിയറക്കാർ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏറെ വൈകാരികമായ ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും വിശാൽ32 എന്നാണ് സൂചന. തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറഞ്ഞത്.

നേരത്തേ ‘സമർ’ എന്ന സിനിമയിൽ വിശാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സുനൈന വിശാലിന്റെ നായികയായി അഭിനയിക്കുന്നത്. ബാലസുബ്രമണ്യം ഛായാഗ്രഹണവും സാം. സി. എസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. വിശാൽ32 വിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു.

Vishal new film is being produced by Ramana and Nanda under the banner of Rana Productions

COMMENTS

Wordpress (0)
Disqus ( )