NEET 2021 Centre Kuwait | നീറ്റ് 2021: പരീക്ഷാകേന്ദ്രത്തിൽ മാറ്റം: കുവൈറ്റ് ഇന്ത്യൻ എംബസി

നിലവിൽ കുവൈറ്റിലുള്ള വിദ്യാർത്ഥികൾ അവർക്ക് ലഭിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ തന്നെയെത്തി പരീക്ഷ എഴുതേണ്ടതാണ്. | Indian Embassy clarifies Venue Change on NEET-2021 Centre in Kuwait

NEET 2021 Centre Kuwait | നീറ്റ് 2021: പരീക്ഷാകേന്ദ്രത്തിൽ മാറ്റം: കുവൈറ്റ് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: നീറ്റ് 2021 പരീക്ഷയുടെ കുവൈറ്റിലെ സെന്റർ മാറ്റിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാകേന്ദ്രമാണ് മാറ്റിയത്. കുവൈറ്റിൽ പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായാണ് പരീക്ഷാകേന്ദ്രം ഇപ്പോൾ മാറ്റിയിരിക്കുന്നത്.

‘പരീക്ഷാകേന്ദ്രം കുവൈറ്റിൽ ലഭിക്കുകയും എന്നാൽ കുവൈറ്റിലേക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കാണ് പരീക്ഷാകേന്ദ്രം മാറ്റി നൽകുന്നത്. ഇത്തരത്തിൽ അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും ദുബായിലുമുള്ള ഏതെങ്കിലും ഒരു പരീക്ഷാകേന്ദ്രം അവരുടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാവുന്നതാണ്’ – എംബസി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, നിലവിൽ കുവൈറ്റിലുള്ള വിദ്യാർത്ഥികൾ അവർക്ക് ലഭിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ തന്നെയെത്തി പരീക്ഷ എഴുതേണ്ടതാണ്. കുവൈറ്റിൽ നിന്നുള്ള പരീക്ഷാർത്ഥികളിൽ ആർക്കെങ്കിലും പരീക്ഷ സംബന്ധിച്ചോ പരീക്ഷാകേന്ദ്രം സംബന്ധിച്ചോ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ fs.kuwait@mea.gov.in അല്ലെങ്കിൽ edu.kuwait@mea.gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. കുവൈറ്റിലെ ഇന്ത്യൻ എംബസി ആണ് പരീക്ഷാകേന്ദ്രം. ഇത് ആദ്യമായാണ് നീറ്റ് പരീക്ഷയ്ക്ക് കുവൈറ്റിൽ സെന്റർ അനുവദിക്കുന്നത്. ഏതായാലും കുവൈറ്റിലുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമായിരിക്കുകയാണ്.

Indian Embassy clarifies Venue Change on NEET-2021 Centre in Kuwait

COMMENTS

Wordpress (0)
Disqus ( )