അമിത്‌ ചക്കാലക്കലിന്റെ ‘തേര്’ ചിത്രീകരണം ആരംഭിച്ചു; തിരി തെളിയിച്ച്‌ വിജയരാഘവൻ

എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'തേരി'ന്റെ ചിത്രീകരണം ആരംഭിച്ചു | Amit Chakkalakal Theru Movie has started Filming

അമിത്‌ ചക്കാലക്കലിന്റെ ‘തേര്’ ചിത്രീകരണം ആരംഭിച്ചു; തിരി തെളിയിച്ച്‌ വിജയരാഘവൻ

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം നിർമിച്ച്,‌ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേരി’ന്റെ പൂജ നിർവ്വഹിക്കപ്പെട്ടു. പാലക്കാട്‌ കൊല്ലങ്കോട്‌ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം വിജയരാഘവൻ ഭദ്രദീപം തെളിയിച്ചു. അമിത്‌ ചക്കാലയ്ക്കൽ, സ്മിനു സിജോ, ആർ.ജെ നിൽജ തുടങ്ങിയവർ ചടങ്ങിൽ‌ പങ്കെടുത്തു.

കുടുംബകഥയുടെ പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ബാബുരാജ്, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ ഹെയിൻസ്‌.

ഗവണ്മെന്റിന്റെ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌‌ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ‘തേരി’ന്റെ ചിത്രീകരണമാരംഭിച്ചു.

Amit Chakkalakal Theru Movie has started Filming

COMMENTS

Wordpress (0)
Disqus ( )