സൗദിയിലേക്ക് സെപ്തംബർ ഒന്ന് മുതൽ നേരിട്ട് പറക്കുമെന്ന് ഈജിപ്ത് എയർ; നിബന്ധനകൾ ഇങ്ങനെ
ഇന്ത്യക്കൊപ്പം സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കേർപ്പെടുത്തിയ 13 രാജ്യങ്ങളിൽ ഉൾപ്പെട്ട രാജ്യമാണ് ഈജിപ്ത്
വിലക്കുകൾ നീക്കിയതിനെത്തുടർന്ന് സെപ്തംബർ ഒന്ന് മുതൽ കെയ്‌റോയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് ഈജിപ്ത് എയർ അറിയിച്ചു.
റിയാദ്, ജിദ്ദ, മദീന, ദമാം, ഖസീം എന്നീ സൗദി ഡെസ്റ്റിനേഷനുകളിലേക്കായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്നും ഈജിപ്ത് എയർ അറിയിപ്പിൽ പറയുന്നു.
ഇന്ത്യക്കൊപ്പം സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കേർപ്പെടുത്തിയ 13 രാജ്യങ്ങളിൽ ഉൾപ്പെട്ട രാജ്യമാണ് ഈജിപ്ത്. വിമാന സർവീസ് പുനരാരംഭിക്കുന്നതോട് അനുബന്ധിച്ച യാത്രാ നടപടിക്രമങ്ങളെക്കുറിച്ച് ഈജിപ്തിലെ സൗദി വിസാ സർവീസ് ആയ തസാഹിലും വിശദീകരണം നൽകി.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പുറത്ത് പോയി തിരികെ വരുന്നവർക്കായിരിക്കും നേരിട്ട് പ്രവേശനം അനുവദിക്കുക.
അതേ സമയം 18 വയസ്സിനു താഴെയുള്ളവർക്ക് വാക്സിൻ എടുത്തില്ലെങ്കിലും സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത മാതാവിനൊപ്പമോ പിതാവിനൊപ്പമോ മടങ്ങാൻ സാധിക്കും. അവർ സൗദിയിലെത്തി ഹോം ക്വാറൻ്റിനിൽ കഴിയണം എന്നുമാണ് തസാഹിൽ വ്യക്തമാക്കിയത്.
വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലറും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.
EgyptAir to fly directly to Saudi Arabia from September 1