മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും ദുബായിൽ; UAE ഗോൾ‌ഡൻ വീസ സ്വീകരിക്കും

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിഞ്ഞ ദിവസം യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു

മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും ദുബായിൽ; UAE ഗോൾ‌ഡൻ വീസ സ്വീകരിക്കും

മമ്മൂട്ടിക്ക് പിന്നാലെ യുഎഇ ഗോൾ‌ഡൻ വീസ സ്വീകരിക്കാനായി മോഹൻലാലും ദുബായിലെത്തി. താരം ദുബായിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കറുപ്പണിഞ്ഞ് സൂപ്പർ ലുക്കിലാണ് പ്രിയതാരം ദുബായിൽ പറന്നിറങ്ങിയത്. 2020–ൽ മോഹൻലാൽ ദുബായിൽ സ്വന്തമായി വീട് വച്ചിരുന്നു.

യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമയിൽ നിന്നുള്ളവർ അർഹരാകുന്നത്. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വീസയാണ് ലഭിക്കുക. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിഞ്ഞ ദിവസം യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു

Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

ജാസിം ഫൈസലിനും കെ.പി. മുഹമ്മദിനും UAE ഗോൾഡൻ വിസ

മോഹൻലാൽ സംവിധായകനാകുന്ന ആദ്യ ചിത്രം ബാറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ എന്നിവയാണ് താരത്തിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമകൾ.

Mohanlal arrived in Dubai to receive UAE Golden Visa

COMMENTS

Wordpress (0)
Disqus (0 )