ജാസിം ഫൈസലിനും കെ.പി. മുഹമ്മദിനും UAE ഗോൾഡൻ വിസ

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിഞ്ഞ ദിവസം യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു

ജാസിം ഫൈസലിനും കെ.പി. മുഹമ്മദിനും UAE ഗോൾഡൻ വിസ

ദുബായ് : എമിറേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി യുവ സംരംഭകൻ ജാസിം ഫൈസലിന് യു.എ.ഇ. യുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ ലഭിച്ചു. കോസ്‌മോസ് സ്പോർട്‌സ് ഇന്റർനാഷണലിന്റെ സി.ഇ.ഒ. ആണ് കോഴിക്കോട് സ്വദേശിയായ ജാസിം.

യു.കെ. യിൽനിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് സ്പോർട്‌സ് സിറ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച്. ആണ് ജാസിം ഫൈസലിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

Also Read Mammootty | ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബായിലേക്ക്

യുവവ്യവസായിയും കെ.പി. ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ദുബായ്-കോഴിക്കോട് ജില്ലാ കെ.എം.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദും യു.എ.ഇ. യുടെ 10 വർഷത്തെ ഗോൾഡൻ വിസ നേടി. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് കെ.പി. മുഹമ്മദ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ജീവകാരുണ്യ-സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വ്യക്തിത്വമാണ് കോഴിക്കോട് നാദാപുരം പേരോട് സ്വദേശിയായ കെ.പി. മുഹമ്മദ്. കോവിഡ് കാലയളവിൽ നിരവധി ആരോഗ്യ-സാമ്പത്തിക-മനുഷ്യ കാരുണ്യ പ്രവർത്തനങ്ങൾ നാട്ടിലും യു.എ.ഇ. യിലുമായി നടത്തിയിരുന്നു. നാദാപുരം പേരോട് കുഞ്ഞബ്ദുല്ല ഹാജിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: മുബീന മുഹമ്മദ്. മക്കൾ: ഫാത്തിമ, ആയിഷ,

Jasim Faisal and KP Mohammed also received UAE Golden visa

COMMENTS

Wordpress (1)
Disqus (0 )