45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി; വീട്ടിലെത്തും മുമ്പ് മരണം

നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത്

45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി; വീട്ടിലെത്തും മുമ്പ് മരണം

45 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരണത്തിന് കീഴടങ്ങി തിരുവല്ല സ്വദേശി. തിരുവല്ല കാവുങ്കൽ പുത്തൻ വീട്ടിൽ ഗീവർഗീസ് മത്തായി എന്ന കൊച്ചുകുഞ്ഞാണ് മരിച്ചത്.

നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഗീവർഗീസിന് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പരുമലയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ആരോഗ്യ മേഖലയിലെ ജീനക്കാർക്കായുള്ള ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്ന വിഭാഗത്തിലായിരുന്നു ഗീവർഗീസ് ജോലി ചെയ്തിരുന്നത്. സംസ്കാരം നാളെ വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Thiruvalla native geevarghese mathai died at the day he returned home after 45 years

COMMENTS

Wordpress (0)
Disqus ( )